മറ്റാരും കാണാതെ
റഫ് നോട്ടിന്റെ
തിരുത്തലുകള്‍ക്കിടയിള്‍
സുഖമായിചുരുണ്ടുകൂടി
ഉറങ്ങിയതായിരുന്നു ‘കവിത’
ആരോ വന്ന് ആ പേജും പറിച്ച്
അത് ബ്ലോഗിനുള്ളില്‍
കുത്തികയറ്റി.
ആരൊക്കെയോ ചേര്‍ന്ന്‍ അതിനെ
കമന്റുകള്‍ കൊണ്ട് കുത്തി നോവിച്ചു.!
എന്നിട്ടും
മതിയാകാതെ
പതിനേഴുകാരിയുടെ നഗ്നത പോലെ
അതു ഷെയര്‍ ചെയ്തു.
പൊട്ടികരഞ്ഞ കവിതയെ
‘sad lines’ എന്നും പറഞ്ഞ്
ഒരു ബുദ്ധിജീവി ഫോര്‍വേര്‍ഡ് ചെയ്തു.
Inbox-ല്‍ പേരറിയാത്ത നമ്പറുകള്‍ക്കിടയില്‍
കവിത
പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ടപ്പോള്‍
ആരോരും കാണാതെ റഫ് നോട്ടില്‍
ബാക്കിയായ നാലഞ്ചു വരികള്‍
ആത്മഹത്യ ചെയ്തു...!!