Saturday 31 March 2012

ആത്മഹത്യയിലേക്കുള്ള വഴികള്‍




















ആത്മഹത്യയിലേക്ക്‌ പല വഴികളുണ്ട് ...!!
ഇടനെഞ്ചില്‍ ബാധ്യതയും
കണ്ണീരും നിറഞ്ഞപ്പോള്‍
അപ്പന്‍ കാട്ടിത്തന്ന വഴി,
അമ്മയുടെ താലിയിലൂടെയുണ്ടൊരു വഴി,
ഒരുപാട് കയ്പ്പ്കുടിച്ച വഴി
മാറിലൂടെ....
പെങ്ങളുടെ അടിവയറ്റിലൂടെയുണ്ടൊരു വഴി..,
പ്രണയം ചോദിച്ചിട്ടു
ബീജം പകര്‍ന്ന് നല്‍കിയവന്‍
കാട്ടിക്കൊടുത്ത വഴി...,
അനുജനുണ്ടൊരു വഴി,
കൊടി പിടിച്ചു നടന്നപ്പോള്‍
ക്യാമ്പസിന്‍റെ ഇടനാഴികള്‍
കണ്ഡം പൊട്ടി പറഞ്ഞ് തന്ന വഴി
പ്രത്യയ ശാസ്ത്രത്തിന്‍റെ വഴി...,
ഇനി
എനിക്കുണ്ടൊരു വഴി.......!!
കടപ്പാടിന്റെ കണക്കില്‍ ബാക്കിയായ വഴി,
സൗഹൃദം പറഞ്ഞിട്ടും കേള്‍ക്കാത്ത വഴി,
പ്രണയത്തിന്‍റെ അര്‍ത്ഥം അറിയാത്ത വഴി,
ജീവിതം ഒറ്റയാനാക്കി തീര്‍ത്ത വഴി,
കിനാവ്‌ ബാക്കിയാക്കിയ കനല്‍വഴി,
മിസ്‌ കോളിലൂടെ....
മെസേജിലൂടെ....
ഇ-മെയിലിലൂടെ....
കണ്ണ് കെട്ടിയ വഴി,
ഒരു വഴി കൂടിയുണ്ട്....
കവിതയിലൂടെ ഒന്ന് കരയാനാവാത്ത വഴി...

Sunday 25 March 2012

ശബ്ദം

പ്രതിഷേധം തെരുവില്‍നിന്നും മുഷ്ട്ടിച്ചുരുട്ടിയും,മുദ്രാവാക്യം വിളിച്ചും, അധികാര ദുഷ്പ്രഭുത്വത്തിനു മുന്നില്‍ നെഞ്ച് വിരിച്ച്
പ്രടിരോധത്തിന്‍റെ വന്മതില്‍ തീര്‍ക്കുവാന്‍ ഇന്നിന്റ്റെ യൗവ്വനം
അഹോരാത്രം പരിശ്രമിക്കുമ്പോള്‍, കൗതുകപ്പെട്ടിക്ക് മുന്നില്‍ 
കൂനിയിരുന്നു ലോകം കണ്ടുതീക്കുന്നവരെ ,
നിങ്ങളറിയുക............
blogലും   facebookലും    twitterലും  
വിയര്‍പ്പ് വീഴാതെ പ്രതിഷേധം അറിയിച്ചതുകൊണ്ട് 
കടമ നിറവേറ്റി എന്ന് അഹങ്കരികേണ്ട.........

ഇന്റര്‍നെറ്റ്‌ വല്‍കരണത്തിന്റെ പരുധിക്കുള്ളില്‍ ഇനിയും 
പൂതലിക്കാത്ത തലച്ചോറുമായി ഒരു പിടി  യൗവ്വനങ്ങള്‍കൂടി 
സമരോല്‍സുകതയുടെ മുഖ്യധാരയിലുണ്ട്..,
പിന്തിരിപ്പന്‍ മാധ്യമവും,കക്ഷി രാഷ്ട്രീയക്കാരനും,
കിണഞ്ഞു പരിശ്രമിച്ചിട്ടും പിടികൊടുക്കാതെ 
ഒരു ജനതയുടെ നല്ല നാളേക്കു വേണ്ടി 
സമര പോരാട്ടത്തിന്‍റെ രണാങ്കണങ്ങളിലിറങ്ങാന്‍ മടിയില്ലാത്തവര്‍,
ലാത്തി അടിയുടെ ചൂടും, ഇരുമ്പഴിക്കുള്ളിലെ 
അല്പനേരത്തെ നീറ്റ്ലിനെയും ഭയമില്ലാത്തവര്‍ ...
ജനാതിപത്യം പണാതിപത്യത്തിനു വഴിമാറുമ്പോള്‍..
കൂട്ടുകാരാ...........
ചങ്ങലച്ചുറ്റ്‌ വീഴാത്ത ഒരു പിടി ശബ്ദമെങ്കിലും 
നിന്‍റെ ചങ്കില്‍ കുരുക്കി വയ്ക്കണം...
നാളെയുടെ തലമുറയ്ക്ക് വഴികാട്ടാനൊരു ശബ്ദം.  

"റിയാലിറ്റി ഷോയില്‍ എലിമിനേഷന്‍ റൗണ്ട്
കണ്ടു അമ്മ കരയുമ്പോള്‍ 
അറിയാതെ 
ഞാനും കരഞ്ഞു പോകുന്നു..
എന്‍റെ അമ്മയുടെ 
'റിയാലിറ്റി ' നഷ്ടപ്പെട്ട് തുടങ്ങിയല്ലോ എന്നോര്‍ത്ത്.."
കണ്ണില്‍ എന്തെങ്കിലും വീണാല്‍ 
തിരുമ്മരുതെന്ന്
അമ്മയാണ് പറഞ്ഞു തന്നത് ,
എന്നിട്ടും 
നീ 
എന്‍റെ
കണ്ണിന്‍റെ
ഇടനാഴിയില്‍ വന്നിരുന്നപ്പോള്‍ 
ഞാനറിയാതെ തിരുമ്മിപ്പോയി ......!