Saturday, 28 January 2012

ഇന്നിന്‍റെ മിശിഹ


ബാബേല്‍ നദികളുടെ തീരങ്ങളിലും, യെരിഗോ സമതലങ്ങളിലും,  മിസ്സൈലുകളാല്‍ തകര്‍ക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചാരത്തിരുന്ന്‍ അലമുറയിടുന്ന മാതാ-പിതാക്കളോട് അലരിവൃക്ഷങ്ങളില്‍ നിങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കിന്നരങ്ങളുടെത്ത് ഞങ്ങളുടെ സന്തോഷത്തിനായ് സീയോന്‍ ഗീതങ്ങള്‍ ആലപിക്കാന്‍ പറയുന്നവര്‍.,
ഗോലാന്‍ കുന്നുകള്‍ വിഷബോംബുകളാല്‍ തകര്‍ത്ത്,
മെസ്സപ്പോട്ടോമിയയുടെയും, ബാബിലോണിയയുടെയും  മാറുപിളര്‍ന്നവര്‍...
അഫ്ഗാന്‍ മരുഭൂമി  പ്രദേശങ്ങളില്‍ ഭക്ഷണത്തിനായി കൈനീട്ടിയ പിഞ്ഞുകരങ്ങളിലേക്ക് ബോംബെറിഞ്ഞു കൊടുത്തവര്‍...
മൂന്നാംലോകരാജ്യങ്ങളുടെ രക്തവും മാംസവും പകുത്തെടുത്തവര്‍...
അവര്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളാനെന്നുപറഞ്ഞു നോബേല്‍ സമ്മാനങ്ങളും കീര്‍ത്തിമുദ്രകളും നല്‍കുന്ന 
ഒരു കാലമാണിത്...
അവര്‍ സമാധാനത്തിന്‍റെ പുതിയ മിശിഹാമാരാകുന്ന കാലം......!!  

Friday, 27 January 2012

രക്തസാക്ഷി...

അതിഭീകരമായ  എതിര്‍പ്പുകളെയും, ആക്രമണങ്ങളെയും ,അതിജീവിച്ച് ചോരച്ചാലുകള്‍ താണ്ടി ത്യാഗസുരഭിലമായ ഇന്നലകളെ അടയാളപ്പെടുതിയവനാണ് 
രക്തസാക്ഷി...
മഹാദുരിതത്തിലമര്‍ന്ന മനുഷ്യന്‍റെ സങ്കടങ്ങള്‍ക്ക്  അറുതി വരുത്തുവാന്‍ എല്ലാകെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് നെഞ്ചുക്കോടെ നിവര്‍ന്നു നിന്ന്  ഏവര്‍ക്കും  ദിശാബോധവും ഊര്‍ജവും പകര്‍ന്നുനല്‍കുവാന്‍ ശ്രമിച്ചവന്‍ 
ധീര രക്തസാക്ഷി...           


അതിജീവനം

അതിജീവനം അമ്മ കാണിച്ച തന്‍റെടമാണെങ്കില്‍, 
പട്ടിണി കിടന്ന അച്ചനെയാണെനിക്കിഷ്ടം..
അതിജീവനം തെരുവിലുയര്‍ന്ന സമരവും,വെടിവെയ്പ്പുമാണെങ്കില്‍,
ഒന്നും പറയാതെ പോയ രജനിയെയാണെനിക്കിഷ്ടം..
അതിജീവനം ശിശിരത്തില്‍ കൊഴിയാതെ പോയ ഇലയാണെങ്കില്‍,
വസന്തത്തില്‍ വിരിയാത്ത പൂവിനെയാണെനിക്കിഷ്ടം ..,
അതിജീവനം  സുള്ല്യയിലും സ്വര്‍ഗ്ഗയിലും പെയ്ത വിഷ മഴയിലും ജീവിച്ചവരാണെങ്കില്‍,
അവിടെ പിറക്കാതെ പോയ ഭ്രൂണത്തെയാണെനിക്കിഷ്ടം ..,

അതിജീവനം സോമാലിയയിലെ ആവേശമാണെങ്കില്‍,

കണീര് വറ്റിയവനെയാണെനിക്കിഷ്ടം..,
അതിജീവനം രാഷ്ട്രീയം മറന്ന കലാലയമാണെങ്കില്‍,
തെരുവില്‍ കിട്ടുന്ന ലാത്തി അടിയുടെ ചൂടാണെനിക്കിഷ്ടം..,
അതിജീവനം അവിവാഹിതരായ അമ്മമാരെ ഉണ്ടാക്കുന്നുവെങ്കില്‍,
മുലപ്പാലിന്‍റെ  കൈപ്പാണെനിക്കിഷ്ടം..,
അതിജീവനം ന്യായാധിപന്‍ പറയുന്ന വിരോധഭാസമാണെങ്കില്‍,
കേട്ട ക്യുബയിലെ ചെ-ഗുവേരയെയാണെനിക്കിഷ്ടം..,
അതിജീവനം കൂത്തുപറമ്പില്‍ കിട്ടിയ രക്തസാക്ഷികള്‍ ആണെങ്കില്‍ ,
വെടിയൊച്ച നിലയ്ക്കാത്ത ബൊളീവിയ  ആണെനിക്കിഷ്ടം..,
അതിജീവനം ഇടവപ്പാതിയില്‍ ചുരുണ്ടുകിടന്ന മഴപാറ്റയാണെങ്കില്‍,
ചിറകു കരിഞ്ഞു ചത്തതിനെയാണെനിക്കിഷ്ടം...!!   
എത്രമേല്‍ നിനക്കെന്നെ സുക്ഷിച്ചു വയ്ക്കാനാവും, അത്രമേല്‍ ഒരിക്കലുമാവില്ലെനിക്കു നിന്നെ...
നിങ്ങള്‍ ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്‍റെ കവിത
ഇലകളെയും, കിനാവുകളെയും, 
ജന്‍മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വ്വതങ്ങളെയും,
 കുറിച്ച സംസാരികതത്ത് 
വരൂ,ഈ തെരുവുകളിലെ രക്തം കാണൂ 
വരൂ,കാണൂ ഈ തെരുവുകളിലെ രക്തം 
വരൂ,രക്തം കാണൂ ഈ തെരുവുകളിലെ രക്തം ...   

Thursday, 26 January 2012

എട്ടാമത്തെ അത്ഭുതം


അവരെന്നോട് 
ചൈനയിലെ വന്‍മതിലിനെപ്പറ്റിയും,
ബുര്‍ജ് ദുബൈയെപ്പറ്റിയും ചോദിച്ചു.
അത്ഭുതങ്ങള്‍ !!
ഞാന്‍ പറഞ്ഞു എനിക്ക് 
സോമാലിയയിലെ വിശപ്പ്‌ തിന്നുന്നവരെ അറിയാം 
അതും ഒരത്ഭുതമല്ലേ .....?? 

സൗഹൃദമേ നീ എന്നോട് 
പിണങ്ങില്ലയെങ്കില്‍
ഇവളെ ഞാനെന്‍റെ
പ്രയിനിയെന്നു വിളിച്ചോട്ടെ ...?പൂവിനെ സ്നേഹിച്ചു മുള്ള് സമ്പാദിച്ച
പാവം മനുഷ്യക്കുരുന്നെ  ....
സ്നേഹിച്ചതിന്‍ ശിക്ഷയാണീകിനാവുകള്‍    
ദ്രോഹിപ്പതെപ്പോഴും നിന്നെ .....


ഇതെന്‍റെ അടയാളമാണ് .,
നക്ഷത്രവും, ജാതകവും ,
മേല്‍വിലാസവും ഇല്ലാത്ത 
ജീവിചിരുന്നവന്‍റെ അടയാളം ...!!
                    -പവിത്രന്‍ തീക്കുനി 

Tuesday, 24 January 2012

ഒരു തൊട്ടാവാടി സ്പര്‍ശം


ഇത്രമേല്‍ നിനക്ക് ഞാന്‍ പ്രിയപ്പെട്ടവനായിരുന്നിട്ടും 
എന്തിനെന്‍ സ്പര്‍ശനത്തെ  ഇത്രമേല്‍ വെറുക്കുന്നു....