ബാബേല്‍ നദികളുടെ തീരങ്ങളിലും, യെരിഗോ സമതലങ്ങളിലും, മിസ്സൈലുകളാല്‍ തകര്‍ക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചാരത്തിരുന്ന്‍ അലമുറയിടുന്ന മാതാ-പിതാക്കളോട് അലരിവൃക്ഷങ്ങളില്‍ നിങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കിന്നരങ്ങളുടെത്ത് ഞങ്ങളുടെ സന്തോഷത്തിനായ് സീയോന്‍ ഗീതങ്ങള്‍ ആലപിക്കാന്‍ പറയുന്നവര്‍.,
ഗോലാന്‍ കുന്നുകള്‍ വിഷബോംബുകളാല്‍ തകര്‍ത്ത്,
മെസ്സപ്പോട്ടോമിയയുടെയും, ബാബിലോണിയയുടെയും മാറുപിളര്‍ന്നവര്‍...
അഫ്ഗാന്‍ മരുഭൂമി പ്രദേശങ്ങളില്‍ ഭക്ഷണത്തിനായി കൈനീട്ടിയ പിഞ്ഞുകരങ്ങളിലേക്ക് ബോംബെറിഞ്ഞു കൊടുത്തവര്‍...
മൂന്നാംലോകരാജ്യങ്ങളുടെ രക്തവും മാംസവും പകുത്തെടുത്തവര്‍...
അവര്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളാനെന്നുപറഞ്ഞു നോബേല്‍ സമ്മാനങ്ങളും കീര്‍ത്തിമുദ്രകളും നല്‍കുന്ന
ഒരു കാലമാണിത്...
അവര്‍ സമാധാനത്തിന്‍റെ പുതിയ മിശിഹാമാരാകുന്ന കാലം......!!

No comments:
Post a Comment