Thursday 20 September 2012

മാനിഷാദാ...


മറ്റാരും കാണാതെ
റഫ്‌ നോട്ടിന്റെ
തിരുത്തലുകള്‍ക്കിടയിള്‍
സുഖമായിചുരുണ്ടുകൂടി
ഉറങ്ങിയതായിരുന്നു ‘കവിത’
ആരോ വന്ന് ആ പേജും പറിച്ച്
അത് ബ്ലോഗിനുള്ളില്‍
കുത്തികയറ്റി.
ആരൊക്കെയോ ചേര്‍ന്ന്‍ അതിനെ
കമന്റുകള്‍ കൊണ്ട് കുത്തി നോവിച്ചു.!
എന്നിട്ടും  മതിയാകാതെ
പതിനേഴുകാരിയുടെ നഗ്നത പോലെ
അതു ഷെയര്‍ ചെയ്തു.
പൊട്ടികരഞ്ഞ കവിതയെ
‘sad lines’ എന്നും പറഞ്ഞ്
ഒരു ബുദ്ധിജീവി ഫോര്‍വേര്‍ഡ് ചെയ്തു.
Inbox-ല്‍ പേരറിയാത്ത നമ്പറുകള്‍ക്കിടയില്‍
കവിത
പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ടപ്പോള്‍
ആരോരും കാണാതെ റഫ്‌ നോട്ടില്‍
ബാക്കിയായ നാലഞ്ചു വരികള്‍
ആത്മഹത്യ ചെയ്തു...!!
    

Saturday 31 March 2012

ആത്മഹത്യയിലേക്കുള്ള വഴികള്‍




















ആത്മഹത്യയിലേക്ക്‌ പല വഴികളുണ്ട് ...!!
ഇടനെഞ്ചില്‍ ബാധ്യതയും
കണ്ണീരും നിറഞ്ഞപ്പോള്‍
അപ്പന്‍ കാട്ടിത്തന്ന വഴി,
അമ്മയുടെ താലിയിലൂടെയുണ്ടൊരു വഴി,
ഒരുപാട് കയ്പ്പ്കുടിച്ച വഴി
മാറിലൂടെ....
പെങ്ങളുടെ അടിവയറ്റിലൂടെയുണ്ടൊരു വഴി..,
പ്രണയം ചോദിച്ചിട്ടു
ബീജം പകര്‍ന്ന് നല്‍കിയവന്‍
കാട്ടിക്കൊടുത്ത വഴി...,
അനുജനുണ്ടൊരു വഴി,
കൊടി പിടിച്ചു നടന്നപ്പോള്‍
ക്യാമ്പസിന്‍റെ ഇടനാഴികള്‍
കണ്ഡം പൊട്ടി പറഞ്ഞ് തന്ന വഴി
പ്രത്യയ ശാസ്ത്രത്തിന്‍റെ വഴി...,
ഇനി
എനിക്കുണ്ടൊരു വഴി.......!!
കടപ്പാടിന്റെ കണക്കില്‍ ബാക്കിയായ വഴി,
സൗഹൃദം പറഞ്ഞിട്ടും കേള്‍ക്കാത്ത വഴി,
പ്രണയത്തിന്‍റെ അര്‍ത്ഥം അറിയാത്ത വഴി,
ജീവിതം ഒറ്റയാനാക്കി തീര്‍ത്ത വഴി,
കിനാവ്‌ ബാക്കിയാക്കിയ കനല്‍വഴി,
മിസ്‌ കോളിലൂടെ....
മെസേജിലൂടെ....
ഇ-മെയിലിലൂടെ....
കണ്ണ് കെട്ടിയ വഴി,
ഒരു വഴി കൂടിയുണ്ട്....
കവിതയിലൂടെ ഒന്ന് കരയാനാവാത്ത വഴി...

Sunday 25 March 2012

ശബ്ദം

പ്രതിഷേധം തെരുവില്‍നിന്നും മുഷ്ട്ടിച്ചുരുട്ടിയും,മുദ്രാവാക്യം വിളിച്ചും, അധികാര ദുഷ്പ്രഭുത്വത്തിനു മുന്നില്‍ നെഞ്ച് വിരിച്ച്
പ്രടിരോധത്തിന്‍റെ വന്മതില്‍ തീര്‍ക്കുവാന്‍ ഇന്നിന്റ്റെ യൗവ്വനം
അഹോരാത്രം പരിശ്രമിക്കുമ്പോള്‍, കൗതുകപ്പെട്ടിക്ക് മുന്നില്‍ 
കൂനിയിരുന്നു ലോകം കണ്ടുതീക്കുന്നവരെ ,
നിങ്ങളറിയുക............
blogലും   facebookലും    twitterലും  
വിയര്‍പ്പ് വീഴാതെ പ്രതിഷേധം അറിയിച്ചതുകൊണ്ട് 
കടമ നിറവേറ്റി എന്ന് അഹങ്കരികേണ്ട.........

ഇന്റര്‍നെറ്റ്‌ വല്‍കരണത്തിന്റെ പരുധിക്കുള്ളില്‍ ഇനിയും 
പൂതലിക്കാത്ത തലച്ചോറുമായി ഒരു പിടി  യൗവ്വനങ്ങള്‍കൂടി 
സമരോല്‍സുകതയുടെ മുഖ്യധാരയിലുണ്ട്..,
പിന്തിരിപ്പന്‍ മാധ്യമവും,കക്ഷി രാഷ്ട്രീയക്കാരനും,
കിണഞ്ഞു പരിശ്രമിച്ചിട്ടും പിടികൊടുക്കാതെ 
ഒരു ജനതയുടെ നല്ല നാളേക്കു വേണ്ടി 
സമര പോരാട്ടത്തിന്‍റെ രണാങ്കണങ്ങളിലിറങ്ങാന്‍ മടിയില്ലാത്തവര്‍,
ലാത്തി അടിയുടെ ചൂടും, ഇരുമ്പഴിക്കുള്ളിലെ 
അല്പനേരത്തെ നീറ്റ്ലിനെയും ഭയമില്ലാത്തവര്‍ ...
ജനാതിപത്യം പണാതിപത്യത്തിനു വഴിമാറുമ്പോള്‍..
കൂട്ടുകാരാ...........
ചങ്ങലച്ചുറ്റ്‌ വീഴാത്ത ഒരു പിടി ശബ്ദമെങ്കിലും 
നിന്‍റെ ചങ്കില്‍ കുരുക്കി വയ്ക്കണം...
നാളെയുടെ തലമുറയ്ക്ക് വഴികാട്ടാനൊരു ശബ്ദം.  

"റിയാലിറ്റി ഷോയില്‍ എലിമിനേഷന്‍ റൗണ്ട്
കണ്ടു അമ്മ കരയുമ്പോള്‍ 
അറിയാതെ 
ഞാനും കരഞ്ഞു പോകുന്നു..
എന്‍റെ അമ്മയുടെ 
'റിയാലിറ്റി ' നഷ്ടപ്പെട്ട് തുടങ്ങിയല്ലോ എന്നോര്‍ത്ത്.."
കണ്ണില്‍ എന്തെങ്കിലും വീണാല്‍ 
തിരുമ്മരുതെന്ന്
അമ്മയാണ് പറഞ്ഞു തന്നത് ,
എന്നിട്ടും 
നീ 
എന്‍റെ
കണ്ണിന്‍റെ
ഇടനാഴിയില്‍ വന്നിരുന്നപ്പോള്‍ 
ഞാനറിയാതെ തിരുമ്മിപ്പോയി ......!

Saturday 4 February 2012

അത്രയെ ഉള്ളൂ കലാലയം...,


അതെ,
ഇത്രയേ ഉള്ളൂ കലാലയം....
ആദ്യത്തെ സൗഹൃദങ്ങള്‍,
കണ്ടും,ചിരിച്ചും
സൗഹൃദത്തിന്‍റെ മുഖം മൂടി...
പ്രണയാക്ഷരങ്ങള്‍ നെഞ്ചില്‍ ഏറ്റുവാങ്ങിയ
വാങ്ങിയ ഇടനാഴികളില്‍,
മണിക്കൂറുകള്‍ ചികയുന്നവര്‍...
ഒന്ന് നിറഞ്ഞു പൂക്കാന്‍ കൊതിച്ച,
ഗുല്‍മോഹര്‍ മരത്തിനു കീഴെ
പ്രണയം പറഞ്ഞു തീര്‍ക്കാന്‍
പെടാപ്പാട്‌ പെടുന്നവര്‍,
പിന്നെ
സെമസ്റ്റര്‍ ഇടവേളയില്‍
കെട്ടും,കരിഞ്ഞും പോയ
സൗഹൃദവും,പ്രണയവുംകൊണ്ട്
പടിയിറങ്ങേണ്ടിവരുന്നവര്‍,
അതുമല്ലെങ്കില്‍.............
വേണ്ട,
അത്രയെ ഉള്ളൂ
കലാലയം...,      

Saturday 28 January 2012

ഇന്നിന്‍റെ മിശിഹ


ബാബേല്‍ നദികളുടെ തീരങ്ങളിലും, യെരിഗോ സമതലങ്ങളിലും,  മിസ്സൈലുകളാല്‍ തകര്‍ക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചാരത്തിരുന്ന്‍ അലമുറയിടുന്ന മാതാ-പിതാക്കളോട് അലരിവൃക്ഷങ്ങളില്‍ നിങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കിന്നരങ്ങളുടെത്ത് ഞങ്ങളുടെ സന്തോഷത്തിനായ് സീയോന്‍ ഗീതങ്ങള്‍ ആലപിക്കാന്‍ പറയുന്നവര്‍.,
ഗോലാന്‍ കുന്നുകള്‍ വിഷബോംബുകളാല്‍ തകര്‍ത്ത്,
മെസ്സപ്പോട്ടോമിയയുടെയും, ബാബിലോണിയയുടെയും  മാറുപിളര്‍ന്നവര്‍...
അഫ്ഗാന്‍ മരുഭൂമി  പ്രദേശങ്ങളില്‍ ഭക്ഷണത്തിനായി കൈനീട്ടിയ പിഞ്ഞുകരങ്ങളിലേക്ക് ബോംബെറിഞ്ഞു കൊടുത്തവര്‍...
മൂന്നാംലോകരാജ്യങ്ങളുടെ രക്തവും മാംസവും പകുത്തെടുത്തവര്‍...
അവര്‍ സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളാനെന്നുപറഞ്ഞു നോബേല്‍ സമ്മാനങ്ങളും കീര്‍ത്തിമുദ്രകളും നല്‍കുന്ന 
ഒരു കാലമാണിത്...
അവര്‍ സമാധാനത്തിന്‍റെ പുതിയ മിശിഹാമാരാകുന്ന കാലം......!!