Sunday 25 March 2012

ശബ്ദം

പ്രതിഷേധം തെരുവില്‍നിന്നും മുഷ്ട്ടിച്ചുരുട്ടിയും,മുദ്രാവാക്യം വിളിച്ചും, അധികാര ദുഷ്പ്രഭുത്വത്തിനു മുന്നില്‍ നെഞ്ച് വിരിച്ച്
പ്രടിരോധത്തിന്‍റെ വന്മതില്‍ തീര്‍ക്കുവാന്‍ ഇന്നിന്റ്റെ യൗവ്വനം
അഹോരാത്രം പരിശ്രമിക്കുമ്പോള്‍, കൗതുകപ്പെട്ടിക്ക് മുന്നില്‍ 
കൂനിയിരുന്നു ലോകം കണ്ടുതീക്കുന്നവരെ ,
നിങ്ങളറിയുക............
blogലും   facebookലും    twitterലും  
വിയര്‍പ്പ് വീഴാതെ പ്രതിഷേധം അറിയിച്ചതുകൊണ്ട് 
കടമ നിറവേറ്റി എന്ന് അഹങ്കരികേണ്ട.........

ഇന്റര്‍നെറ്റ്‌ വല്‍കരണത്തിന്റെ പരുധിക്കുള്ളില്‍ ഇനിയും 
പൂതലിക്കാത്ത തലച്ചോറുമായി ഒരു പിടി  യൗവ്വനങ്ങള്‍കൂടി 
സമരോല്‍സുകതയുടെ മുഖ്യധാരയിലുണ്ട്..,
പിന്തിരിപ്പന്‍ മാധ്യമവും,കക്ഷി രാഷ്ട്രീയക്കാരനും,
കിണഞ്ഞു പരിശ്രമിച്ചിട്ടും പിടികൊടുക്കാതെ 
ഒരു ജനതയുടെ നല്ല നാളേക്കു വേണ്ടി 
സമര പോരാട്ടത്തിന്‍റെ രണാങ്കണങ്ങളിലിറങ്ങാന്‍ മടിയില്ലാത്തവര്‍,
ലാത്തി അടിയുടെ ചൂടും, ഇരുമ്പഴിക്കുള്ളിലെ 
അല്പനേരത്തെ നീറ്റ്ലിനെയും ഭയമില്ലാത്തവര്‍ ...
ജനാതിപത്യം പണാതിപത്യത്തിനു വഴിമാറുമ്പോള്‍..
കൂട്ടുകാരാ...........
ചങ്ങലച്ചുറ്റ്‌ വീഴാത്ത ഒരു പിടി ശബ്ദമെങ്കിലും 
നിന്‍റെ ചങ്കില്‍ കുരുക്കി വയ്ക്കണം...
നാളെയുടെ തലമുറയ്ക്ക് വഴികാട്ടാനൊരു ശബ്ദം.  

2 comments:

  1. വളരെ നന്നായി ഈ ചിന്തകള്‍

    ReplyDelete
  2. അടച്ചിട്ട മുറികളിൽ നിന്നു വിപ്ലവമുണ്ടാകില്ല,അതിനു തെരുവുകളിലേക്കു പോകണം,അവനവനുള്ളതു ത്യജിക്കണം

    ReplyDelete